താൾ:CiXIV29a.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬. നിൻ കുറ്റുകാരെ നീസദാ
രക്ഷിച്ചുയിൎപ്പിക്കുന്നല്ലൊ
ആൎക്കൊനിന്നിൽമനംവരാ
അവൻ നശിച്ചുപൊമഹൊ
നിന്നെ ഏതുയിൎകളുമായി
സദാപുകഴ്ത്തുകെന്റെവായി

൨൨൨
{സുഭാഷി. ൧} രാ. ൬൭

൧. പുറത്തുവിളിപ്പൊരു ജ്ഞാനസ്വരം
ഉറക്കെതെരുക്കളിൽനീളെശ്രുതം
പറഞ്ഞതുകെൾ്ക്കിൽ എല്ലാൎക്കുമിതം
എത്രൊളം മൂഢതയിൽ സുഖം
എത്രൊളമെ ഹാസനം പ്രീയം
എത്രൊളമെ സത്തിൽ നീരസം

൨. പൈശാചികശാഠ്യം ഉടൻ വിടുവിൻ
എൻശാസനത്തിന്നു ചെവിതരുവിൻ
മാശാപംഒഴിഞ്ഞു ഞാൻ നല്കിയഎൻ
യഹൊവാ ഭീതിവിജ്ഞാനവും
സഹൊദരപ്രീതിസെവയും
മഹൊത്സവം സ്വൈരവും തരും

൩. ഈ മന്ത്രണം കെട്ടു നിരാകരിച്ചാൽ
ക്രമാൽ പലശിക്ഷമയക്കുന്നമാൽ
ആത്മാൎത്ഥനാശവും എത്തിക്ഷണാൽ
വിളിക്കും അന്നവർഞാൻ വരാ
ഞെളിഞ്ഞവർ അറ്റാൽ ദുഃഖിയാ
തെളിഞ്ഞുവശങ്കൽഞാൻ സദാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/248&oldid=193576" എന്ന താളിൽനിന്ന് ശേഖരിച്ചത്