താൾ:CiXIV29a.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവൊളം ഏറും കാരുണ്യം
ശത്രുക്കളിൽ കനിഞ്ഞവൻ
തികഞ്ഞനന്മയായവൻ

൨. അതാലെ നിൻ പ്രവൃത്തികൾ
അശെഷം നിന്നെ പുകഴും
വിശെഷാൽ രാജ്യപ്രജകൾ
നിൻ നീതി ദീൎഘക്ഷാന്തിയും
ഉയൎത്തിതൻ തലവനെ
സദാസ്തുതിക്കാകെണമെ

൩. മാറാത്തനിത്യരാജത്വം
വിടാതെപൊറ്റുന്ന പ്രഭു
തൻ ആശ്രിതൎക്കുള്ളീസുഖം
നാംതെറിയെനലം വരൂ
പൊക്കുണ്ടെല്ലാപരീക്ഷയിൽ
ഉയൎച്ചകിട്ടും താഴുകിൽ

൪. കൎത്താവെ കണ്ണുകൾ എല്ലാം
ആശിച്ചു നിങ്കലെക്കിതാ
എല്ലാവൎക്കും നീ പൊറ്റിയാം
ആത്മാവിൻ മക്കൾ്ക്കൊവിതാ
നീകൈതുറന്നു സൎവ്വവും
കരുണയാലെ പൂരിക്കും

൫. നിന്നെ ബഹുമാനിപ്പവർ
അരികിൽ നീ വസിപ്പവൻ
നിന്നെ വിളിച്ചൎത്ഥിപ്പവർ
എപ്പെരെയും നീ കെൾ്പവൻ
വെണ്ടുന്ന സൎവ്വാശ്വാസവും
നിൻ സാധുക്കൾ്ക്കുടൻ തരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/247&oldid=193578" എന്ന താളിൽനിന്ന് ശേഖരിച്ചത്