താൾ:CiXIV29a.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. അനക്കം എന്നിയെ നീ ഊഴി
കനത്തിൽതീൎച്ചശെഷം ചൂഴി
മലമെലൊളം മൂടിയൊൻ
നിന്ദിച്ചതാൽ മല നികന്നു
മന്ദിച്ച വെള്ളവും കിടന്നു
നീയും അതിന്നതിർവെച്ചൊൻ
മൊഴിഞ്ഞുടൻ ത്രിലൊകവാഴി
ഒഴിച്ചു നീ ജലാ ക്രമം
നിലം നനെപ്പാൻ മാത്രം ആഴി
ജലത്തെ കാൎക്കയക്കണം

൩. സിംഹാദികൾ്ക്കൊലിക്കും കൂപം
ആഹാരംവിളയുന്ന നൂപം
കായ്ക്കാച്ചവന്മരം എല്ലാം
തെൻ മുന്തിരിരസപ്പെരുക്കം
എൾ മുമ്പാം തൈലങ്ങൾ മിനുക്കം
ഇത്യാദിനിൻ വരങ്ങളാം
മൃഗങ്ങൾ ആവസിക്കും ചൊല
ഖഗങ്ങൾ പാട്ടും നൽ തണൽ
മറ്റൊന്നുംമറതിചെയ്യൊല
ചുറ്റുന്നിതാക്കി നിൻ വിരൽ

൪. പകൽ രാവുദയാസ്തമാനം
സകലമാറ്റം നിൻ വിധാനം
നീ ചൊല്ലിയാൽ ജനിച്ചുയിർ
കൈനീട്ടിയാൽ ഉണ്ടാകുംപുഷ്ടി
കൺനീങ്ങിയാൽ കെടുംസന്തുഷ്ടി
വരണ്ടുമാഴ്കും ഉൾ്ത്തളിർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/244&oldid=193583" എന്ന താളിൽനിന്ന് ശേഖരിച്ചത്