താൾ:CiXIV29a.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നെഅമ്മാമുലകളിൽ
നീആശ്രയിപ്പിച്ചുണ്ടു
ഇപ്പൊഴും ദൂരത്താകൊല്ലാ
മറ്റെങ്ങുമെ തുണവരാ
നിന്മെലെ ഞാൻ ഉരുണ്ടു

൩. ചുറ്റുന്നു പല കാളകൾ
എന്നെവളഞ്ഞു കുറ്റങ്ങൾ
എന്നെരെ വായ്പിളൎത്തു
ഞാൻ തൂകപ്പെടുനീരുവൊൽ
നെഞ്ഞുരുകിമെഴുകുപൊൽ
നീഅസ്ഥികൾതകൎത്തു
അണ്ണാക്കിനൊടുപറ്റിനാ
എണ്ണാം എൻഎല്ലുകൾ ഇതാ
ഞാൻ മണ്ണിനൊടടുത്തു
കൈ കാലുകൾ തുളച്ചപിൻ
ഇരുന്നുനൊക്കി വസ്ത്രത്തിൽ
ഖണ്ഡങ്ങളെ പകുത്തു

൪. നീയൊയഹൊവ എൻ ബലം
തുണെപ്പാൻ ഇങ്ങു വരണം
നായിങ്കന്നുദ്ധരിക്ക
രക്ഷിച്ചടെക്ക സിംഹമായി
ഞാനൊ സഹൊദരുരുമായി
നിൻനാമത്തെസ്തുതിക്ക
യാക്കൊബ്യർഒക്കെ വാഴ്ത്തുവിൻ
യഹൊവാഭക്തർ അഞ്ചുവിൻ
താൻ ദീനത്തിൽ കനിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/237&oldid=193595" എന്ന താളിൽനിന്ന് ശേഖരിച്ചത്