താൾ:CiXIV29a.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധ്യാനിച്ചുകൊള്ളുവതുരാപ്പകൽ
ഇതെവഴി സദാസുഖപ്രവെശം
ഈപുരുഷന്നുതട്ടുകില്ലഴൽ

൩. അവൻ നീർത്തൊട്ടിനരികത്തുനട്ടും
തൽക്കാലെ കാച്ചും ഉള്ളൊരുമരം
മറ്റൊക്കയും കടും വെയിൽ വാട്ടും
ഇതിൻ ഇലെക്കും വാട്ടം ദുൎല്ലഭം

൪. ദുഷ്ടൻ പതിർ, അവനെ കാറ്റു പാറ്റും
വിസ്താരനാൾ അവൻ വഴികെടും
പ്രഭു സ്വഭക്തരെ വഴിയും മാറ്റും
അറിഞ്ഞിട്ടഗ്നിയിന്നും രക്ഷിക്കും

൨൧൦

{സ ങ്കീ. ൨. രാ ൨൨

൧. ജാതികൾപതെച്ചുയൎന്നും
ചിന്തിച്ചൊടിയും വൃഥാ
കൊപം പൊങ്ങിയും കിളൎന്നും
ഭൂപർ മന്ത്രിക്കുന്നിതാ

൨. ക്രുദ്ധം എന്തിതതിരിക്തം
യുദ്ധം ഭാവിക്കുന്നിവർ
കെട്ടിതൊധിക്കഭിഷിക്തം
പൊട്ടിക്കിന്നവൻ കയർ

൩. സ്വാതന്ത്ര്യം ഈ ദെവങ്കന്നു
ജാതമാക്കും ഇണ്മെകൈ
കെട്ടറുപ്പാൻ കാലം വന്നു
പട്ടം ഇങ്ങെന്നത്രെമെയ

൪. എന്നു കെട്ടുടൻ ചിരിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/233&oldid=193601" എന്ന താളിൽനിന്ന് ശേഖരിച്ചത്