താൾ:CiXIV29a.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരുന്നൊൻ തന്നെ ബുദ്ധിമാൻ

൩. പൈദാഹവും കണ്ണീരും ഇല്ല
അസ്വസ്ഥരാജധാനിയിൽ
മിണ്ടാതെ ഖെദിപ്പൊരുമില്ല
കുഞ്ഞാടിൻ സന്നിധാനത്തിൽ
അവന്നു ഭക്തരൊടുവാസം
വിശ്വാസാലാപം മന്ദഹാസം
സമുദ്രനാദസ്തുതിയും
ചൊദ്യൊത്തരം വെദാൎത്ഥജ്ഞാനം
ഇല്ലിവകക്കൊരവസാനം
മഹാശബ്ബത്താരംഭിക്കും

൨൦൭
രാ.൮൬

൧. ഹാനിത്യധാ ഇടിധ്വനി
തെളിക്കടഞ്ഞൊരുമൊഴി
മുടിവില്ലാത്താരംഭം
ഹാകാലമറ്റ കാലമെ
പ്രകാശമറ്റൊരാഴമെ
നിന്നാൽ ഒടുങ്ങുംഡംഭം
നിൻനീളം ദീൎഘമാം തുലൊം
കളിക്കും ഭാവം കെട്ടുപൊം

൨. ഉടയവൻ നീ നീതിമാൻ
തടവിലാകും അടിയാൻ
ലംഘിച്ചല്ലൊനിൻ ഉക്തി
കുറയനാൾ ഈലൊകത്തിൽ
കറക്കൊണ്ടെന്നും ചുടുകിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/229&oldid=193608" എന്ന താളിൽനിന്ന് ശേഖരിച്ചത്