താൾ:CiXIV29a.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതൊക്കെ അഛ്ശനറിയും

൨. എന്നാൽ എൻ അന്യനെരത്തിൽ
ആശ്വാസം ചൊല്ലി അരികിൽ
നില്പാൻ നീ എന്നി ആർഎനിക്കു
ആവതില്ലാതെ എൻ ഉയിർ
വലഞ്ഞു ചാവിനൊടെതിർ
പൊരുമ്പൊൾ നീയെ എന്റെദിക്കു
നീ ഇല്ലാഞ്ഞാൽ ഹാ എന്തുകൊൾ
സൎവ്വെന്ദ്രീയം മുടങ്ങുമ്പൊൾ

൩. അന്നെത്രെ നൊവുകൾ ഉണ്ടാം
ഇടവും വാക്കുകൾ എല്ലാം
എൻ കണ്ണുകൾ കുഴിഞ്ഞു മങ്ങും
പിശാച് കുറ്റം പറയും
ആകാളനാദം കെൾ്പീക്കും
കുഴഞ്ഞുമെയ്മനം മയങ്ങും
ധനസമൃദ്ധി രക്ഷിയാ
സഹൊദരന്തുണ വൃഥാ

൪. എന്നാൽ നിണക്ക സ്വന്തം ഞാൻ
നീയല്ലൊവീണ്ടുകൊള്ളുവാൻ
കുഞ്ഞാടെ രക്തം ചിന്നിതന്നു
ഇതെന്നും എന്റെ ആശ്രയം
ഇതൊന്നു നരക ഭയം
അകറ്റും വീൎപ്പുമുട്ടുമന്നു
ഞാൻ നിന്റെതായി ജീവനിൽ
അന്യന്നും ആകാ മൃത്യുവിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/215&oldid=193633" എന്ന താളിൽനിന്ന് ശേഖരിച്ചത്