താൾ:CiXIV29a.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ വൎഷം മുഴുവൻ, തന്നരുളെണമെ

൧൮൬
രാ. ൪൭.

൧. ജീവമാൎഗ്ഗത്തിൽ, യെശു കൂട്ടരിൽ
മുന്നടന്നാൽ മടിയാതെ
ഞങ്ങൾ നിന്നെ കൈ വിടാതെ
സ്വൎഗ്ഗത്തൊളവും, പിന്നെ തുടരും

൨. സൎപ്പം ചീറുമ്പൊൾ, എന്നെ കാത്തുകൊൾ
യാത്രായുദ്ധ കഷ്ടത്താലും
നഷ്ടം ഇല്ലനീ നിന്നാലും
എന്നാൽ സങ്കടം വെഗം വിസ്മൃതം

൩. ഒരൊ ദുഃഖത്താൽ ഞങ്ങൾ ആടിയാൽ
അന്യൎക്കല്ലൽ ഏറിയാലും
വെണ്ടും ക്ഷാന്തിയെ തന്നാലും
നിത്യം ഞങ്ങളെ, അന്തം ഒൎപ്പിക്കെ

൪. എന്റെ നടയെ, ക്രമമാക്കുകെ
നിന്നാലാറി യാത്രാഭാരം
നീ തുറക്കും സ്വൎഗ്ഗദ്വാരം
നിൻ സിംഹാസനം, ഞാനും ഏറെണം

21. മരണശ്മശാനാദി

൧൮൭
രാ. ൨൯.

൧. അല്പകാലം മണ്ണിൽ പാത്തീ നി
ജീവിക്കും എൻപൊടി, പുനരുത്ഥാനം
സൃഷ്ടിച്ചവന്റെ ദാനം, ഹല്ലെലൂയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/207&oldid=193647" എന്ന താളിൽനിന്ന് ശേഖരിച്ചത്