താൾ:CiXIV29a.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാത്രയിൽ എടുത്ത ഭാരം
സൎവ്വവും സഹിക്കും നാം
സൎവ്വത്തിന്നീ നാമം സാരം
യെശുവിന്റെ വാത്സല്യം
ആശാപൂൎത്തി കാരണം

൧൮൫
രാ.൭൮

൧. ഈ ജീവകാലത്തിൽ, ഒരാണ്ടല്ലൊ കഴിഞ്ഞു
അതിൻ പ്രവൃത്തികൾ, കൎത്താവെല്ലാം അറിഞ്ഞു
മനം തിരഞ്ഞതിൻ, ഫലങ്ങൾ കാട്ടിയൊ
വിസ്താരനെരത്തിൽ, നില്പാൻ കഴിയുമൊ

൨. കാരുണ്യംഎന്നിയെ,എന്തൊന്നന്വെഷിക്കെണ്ടു
മദ്ധ്യസ്ഥ യെശുവെ, നീയിങ്ങെ പാൎക്കവെണ്ടു
നിൻ നീതി വസ്ത്രംതാ, അകൃത്യം ഒക്കവെ
നിന്നിരു രക്തത്താൽ, അകറ്റി പൊറ്റുകെ

൩. പിറന്നൊരാണ്ടിലും, സങ്കെതസ്ഥാനം കാട്ടി
സുഖെനമെയുവാൻ, ചെന്നായ്ക്കളെ നീ ആട്ടി
നിൻ പെരെസ്ഥിരമാം, മതില്ക്കെട്ടാക്കണം
അതിൽ സുഖപ്പെടും, നിൻ ആശ്രിതകുലം

൪. പുതിയ വൎഷത്തിൽ, താപുതിയവിശ്വാസം
നിൻ വാക്കുസാന്നിധ്യം, കലൎന്നു ചെയ്കവാസം
പുതിയസ്നെഹവും, പടെക്കമുന്നെക്കാൾ
പിശാചെ നീക്കുവാൻ, അയക്കാത്മാവിൻ വാൾ

൫. പഴയ ആദാമിൻ, ജഡമൊഹാദി കൎമ്മം
ജയിച്ചടക്കുവാൻ, ഏകെണം നാനാവൎമ്മം
ശരീരത്മാവിനും, വെണ്ടുന്നതൊക്കവെ

26.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/206&oldid=193649" എന്ന താളിൽനിന്ന് ശേഖരിച്ചത്