താൾ:CiXIV29a.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊടെണം എന്നു പ്രാൎത്ഥിക്കാം

൩. മുടന്തനായി കിടക്കുന്നെൻ
നടപ്പാൻ ചൊന്നാൽ ഒടുവെൻ
ഞാൻ കുരുടൻ പ്രകാശം നീ
നിന്നാലെ ഞാൻ സുലൊചനീ

൪. ഞാൻ ചെവിടൻ നീ ദെവച്ചൊൽ
അനുസരിച്ചു വന്ന പൊൽ
എൻ ചെവി നല്ല വിത്തിനു
തുറന്നാൽ എത്ര നല്ലത്

൫. ഞാൻ ഊമനും നീ വാൎത്തയാം
ഗ്രഹിച്ച വചനം എല്ലാം
കരുത്തിനൊടറിയിപ്പാൻ
നീ കല്പിച്ചാൽ പ്രസംഗി ഞാൻ

൧൩

രാ. ൧൫.

൧. ഹെ നിത്യജീവൻ ഒഴുകുന്ന കൂപം
നിങ്കന്നു ഞങ്ങൾ വന്നു കൊരുവാൻ
ഒഴിക്കകത്തു ജീവനീർ സ്വരൂപം
പടച്ചപാത്രം പൂൎണ്ണമാക്കുവാൻ

൨. നീ പണിയിച്ച ഹൃദയങ്ങൾ്ക്കെല്ലാം
നിന്നെ കുടിപ്പാൻ ദാഹമുണ്ടല്ലൊ
വാഗ്ദത്തം ഒൎത്തിവൎക്കു മദ്ധ്യെ ചെല്ലാം
നിൻ അത്ഭുതങ്ങൾ കാണിക്കാമല്ലൊ

൩. നീ കൺ തുറന്നു മനസ്സിന്റെ കൎണ്ണം
തിരിച്ചു കെൾ്പിക്കുന്ന വൈദ്യനാം
നീകല്മനസ്സ മാറ്റി നല്ലവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/20&oldid=193956" എന്ന താളിൽനിന്ന് ശേഖരിച്ചത്