താൾ:CiXIV29a.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. എൻവാക്കു, ഭാവം, കൎമ്മം, വെഷം
ദൈവീകമാം വരെക്കും
ഇന്നല്പം പിന്നെയും അശെഷം
നീ പുതുതായ്വടെക്കും

൫. അതെ നീഎങ്കൽ ആദിയന്തം
നടുവുമായിരിക്ക
ഞാൻ നിന്നെ കാണും നാൾ പൎയ്യന്തം
പറഞ്ഞനുഗ്രഹിക്ക

൧൭൨
രാ. ൨൪.

൧. കഴിഞ്ഞി തിരിട്ടു തുടങ്ങി പകൽ
മിഴിക്ക എൻ ദെഹി ഒരുങ്ങുക ഉടൽ
മനസ്സുപണിക്കു മുതിൎന്നു വരാൻ
അനന്തവെളിച്ചം ഉദിക്കുകതാൻ

൨. വെളിച്ചംഉള്ളെടം ഉണൎന്നു ക്ഷണം
തെളിഞ്ഞ പ്രവൃത്തിക്കു ത്സാഹിക്കണം
ഒന്നാം പണി ദൈവം തുടങ്ങുന്നതൊ
തന്നാമസ്തുതിക്കു വിളിപ്പതല്ലൊ

൩. അഹൊപുഴുവായ മനുഷ്യ ഉടൻ
യഹൊവയെ വാഴ്ത്തുക അവൻ ജനകൻ
നിൻ രക്ഷിതാവൊടെഴു നീറ്റുമുദാ
തൻ ജീവനെ കാട്ടിയും പൊരുതും വാ

൪. ഇന്നും നടക്കെണ്ടു വിശ്വാസവഴി
തൊന്നുന്നതും ഇല്ലതിന്നൊത്ത പണി
മനുഷ്യനു ദൈവമെ കാണിച്ചുതാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/196&oldid=193666" എന്ന താളിൽനിന്ന് ശേഖരിച്ചത്