താൾ:CiXIV29a.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻപാപം നീക്കിക്കളക
മനസ്സിൽ ആദ്യതൊന്നൽ കാ
നിന്നെ അകം നിറച്ചു താ

൪. ഞാൻ ചൊല്ലി ചെയ്വതൊക്കയും
വരുത്തിയും നടത്തിയും
ഇന്നൊരൊരൊ വ്യാപാരത്തുൾ
നിൻതെജസ്സെ വളൎത്തരുൾ

൫. എല്ലാ അനുഗ്രഹങ്ങളിൽ
അനാദി മൂലം വാഴ്ത്തുവിൻ
കീഴ്മെലും സൃഷ്ടിവാഴ്ത്തുകെ
പിതാപുത്രാത്മാവായൊനെ

൧൭൧
രാ.൧൧.

൧. എൻഉള്ളമെ ഉണൎന്നു പാടു
പിതാവിന്നുള്ളസ്തൊത്രം
അബ്ബാ വിളി എൻ വഴിപാടു
അതിന്നു ചായ്ക്കശ്രൊത്രം

൨. തൃക്കൈഈരാത്രീ എന്നെതാങ്ങി
എന്മെലെ രാജ ദണ്ഡ
പിശാചു കണ്ടുടൻ പിൻ വാങ്ങി
സൂക്ഷിച്ചതെ നിൺ കണ്ണു

൩. ഈ ജീവൻ ഒക്ക നിന്റെ കാഴ്ച
കെടെണം ലൊകസംഗം
ഉള്ളിൽ കഴിക്കും രാജ വാഴ്ച
സ്തുതിക്കാകൊരൊ അംഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/195&oldid=193668" എന്ന താളിൽനിന്ന് ശേഖരിച്ചത്