താൾ:CiXIV29a.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവൻ ദുൎല്ലഭംതുലൊം
മൊട്ടായാലും വാടിപൊം
യെശുപക്കൽ ഉണ്ടതാ
ജീവൻ സൌഖ്യവും സദാ

൪. ഈ പ്രപഞ്ചത്തില്ല ഭക്തി
പൂൎണ്ണ സ്നെഹം ഇല്ലിതിൽ
ശെഷിച്ചൊരൊദൊഷ സക്തി
കാണലാം വിശ്വാസിയിൽ
പൂൎണ്ണരക്ഷതാ പ്രഭൊ
നിൎമ്മലനാക്കീടഹൊ
യെശുപക്കൽ ഉണ്ടതാ
ശുദ്ധിസൌഖ്യവും സദാ

൧൬൮
രാ. ൮൧.

൧. സലാം പറഞ്ഞിട്ടുണ്ടു
നിന്നൊടു ലൊകമെ
മതിനിൻ കള്ളചുണ്ടു
ചിരിച്ചു ചൊന്നതെ
ചുരുക്കം കീഴുല്ലാസം
വിശപ്പുണ്ടാകയാൽ
മെൽ കിട്ടും ദിവ്യവാസം
നൽമന്നശുദ്ധ പാൽ

൨. വിശക്കിൽ അന്നപാനം
പിതാതരും വരം
മലത്തിന്നുറ്റ സ്നാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/192&oldid=193673" എന്ന താളിൽനിന്ന് ശേഖരിച്ചത്