താൾ:CiXIV29a.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൊദിക്കും സഭാപതി
ആത്മാസാക്ഷിപറയും
അഛ്ശൻ തീൎച്ചയരുളും

൧൬൭
രാ. ൯൮.

൧. ലൊകമെസലാം ഞാൻ പൊകും
നിങ്കൽതൊന്നി നീരസം
സ്വൎഗ്ഗത്തെന്നിനിത്യം നൊകും
സ്വൈരം തിരയും മനം
ഇങ്ങുമായ വ്യാജവും
എങ്ങുമെ പിന്തുടരും
യെശുപക്കൽ ഉണ്ടതാ
സത്യം സൌഖ്യവും സദാ

൨. അങ്ങുചെന്നു പൂകും കാലം
വ്യാധിഒക്ക വിട്ടുതെ
ഉൾഞെരുക്കം പൊയ്വിശാലം
നെഞ്ഞിനന്നു വന്നുതെ
ദ്വെഷം, ഈൎഷ്യ, കലശൽ
കൊണ്ടു പൂൎണ്ണം ഈ ജഗൽ
യെശുവക്കൽ ഉണ്ടതാ
ശാന്തി സൌഖ്യവും സദാ

൩. സ്പഷ്ടം ഇങ്ങു ചാവിൻ വാഴ്ച
ചത്തപാടായൊക്കയും
നല്ലവൎക്കും ഉണ്ടുമാഴ്ച
വീരർ വെഗം തളരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/191&oldid=193675" എന്ന താളിൽനിന്ന് ശേഖരിച്ചത്