താൾ:CiXIV29a.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നെ എന്തുലാഭമായി

൫. സൎവ്വദാ, നിറയാ
ക്ഷെയത്താലെ ഹൃദയം
ദൈവം നിധി ആക്കന്യായം
താൻവ്യയം വരാതൊരായം
അവൻ മാത്രം എൻ ധനം

൧൫൮
രാ. ൫൯.

൧. കെൾ്വീൻ ഇന്നും വിതക്കാലം
നല്ല വിത്തുവാളുവിൻ
വിളഭൂമികൾ വിശാലം
വെലയിൽഉത്സാഹിപ്പിൻ
ദിവ്യവിത്തു കിട്ടുവാൻഞെരുക്കം
വെലയിൽവിശ്വാസ്തരും ചുരുക്കം

൨. മാംസത്തിൽ ഫലം ഒരാതെ
വാളിപ്പൊയതെത്രനാൾ
ക്ഷാമകാലം നിനയാതെ
മിനക്കെട്ടതെത്ര ആൾ
നല്ലവെലെക്കാകും പരിഹാസം
ഇല്ലതാനും ബുദ്ധിമാന്നായാസം

൩. കുടിയാൻ നിലം അടക്കി
നല്ലവെലി കെട്ടെണം
വാളുമ്മുൻപുനം വയക്കി
കൊത്തിമുൾ വറിക്കെണം
ഭൂമിക്കത്രെ സ്വൎഗ്ഗ വിത്തു യൊഗ്യം
എന്നാൽ ജയിക്കും വിളച്ചൽഭൊഗ്യം

23.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/181&oldid=193693" എന്ന താളിൽനിന്ന് ശേഖരിച്ചത്