താൾ:CiXIV29a.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉള്ളങ്ങൾ വഴിനടത്തു

൨. അന്ധമാം അശെഷമൈ
ബന്ധമുണ്ടു ചിത്തത്തിന്നു
കെട്ടഴിക്കതെ തൃക്കൈ
വെട്ടമാക്കു കൂന്നിതിന്നു
തിന്മനീക്കി നന്മനട്ടു
വൻപരെ ചൊല്ലെയ്തുതട്ടു

൩. രാജാചാൎയ്യ നിൻ കറാർ
തെജസ്സാകുവാൻ നിണക്ക്
കുഞ്ഞുകൾ ജനിക്കുമാർ
നെഞ്ഞു വായ്ചെവി തുറക്കു
വാക്യ പ്രാൎത്ഥനാസംഗീതം
ഒക്കയാകനുഗ്രഹീതം

൧൧

൧. രാജസന്നിധാനെ, നിന്നു നാം തൊഴാവു
പൂജാ യൊഗ്യനെ സ്രഷ്ടാവ്
ദൈവം മദ്ധ്യെ ഉണ്ടു, ഉള്ളെല്ലാം മിണ്ടാതെ
സെവെക്കൊത്തു ചായ്ക്കകാതെ
തൻ ഹിതം, ആകെണം
എന്തെതിർ നിന്നാലും
എന്നു യാചിച്ചാലും

൨. ഇങ്ങു ദൈവം ഉണ്ടു,നാമൊ പൂഴിചാരം
എങ്ങനെ ചെയ്യും തെവാരം
ശുദ്ധ ശുദ്ധ ശുദ്ധ, എന്നു പാടി വാഴ്ത്തി
സ്പൎദ്ധയിൽ താന്തന്നെ താഴ്ത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/18&oldid=193959" എന്ന താളിൽനിന്ന് ശേഖരിച്ചത്