താൾ:CiXIV29a.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിപത്തിൽ എന്നെ കാക്കും

൨. യഹൊവാ കൎമ്മം സുകൃതം
മതിതൻ അഭിപ്രായം
അനാദി കാല നിൎണ്ണയം
എനിക്കും ഇന്നു ന്യായം
ഉറങ്ങിലും, താനുണരും
ഗൎവ്വിച്ച കൊളും കാറവും
വിധെയമാക്കി മാറ്റും

൩. യഹൊവാ കൎമ്മം സുകൃതം
എൻ കൎമ്മം ഒക്കനഷ്ടം
മകന്നുതക്ക ശാസനം
എനിക്കൊമാത്രം കഷ്ടം
അതരുതെ, എൻ അഛ്ശനെ
അഭ്യാസം തീൎന്ന പിന്നിൽ
ഞാനാശ്വസിക്കും നിന്നിൽ

൧൫൫
രാ.൯൨

൧. ക്ഷാന്തിയെ ആവശ്യം, ശിഷ്യന്മാൎക്കെല്ലാം
ഭൂമിസൌഖ്യം നശ്യം, ദുഃഖം മിക്കതാം
സമ്പത്തിങ്കൽ ധൃഷ്ടം, നമ്മുടെ മനം
ആപത്തിൽ നികൃഷ്ടം, വീരൎക്കും കനം

൨. പക്ഷെ നല്ല ക്ഷാന്തി, സ്വതവെ വരും
എന്നൊരു വിഭ്രാന്തി, അരുതെവൎക്കും
നിൻ പ്രയത്നം ജ്ഞാനം, മറ്റും നിഷ്ഫലം
ക്ഷാന്തിദെവദാനം, ആത്മാവിൻ ഫലം

൩. അഛ്ശൻ ശിക്ഷിയാത്ത, പുത്രൻ ആരുപൊൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/177&oldid=193700" എന്ന താളിൽനിന്ന് ശേഖരിച്ചത്