താൾ:CiXIV29a.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ഭയം വെണ്ട ശിഷ്യനെ
വൈരിപൊരിന്നൊങ്ങുകെ
ധൈൎയ്യമെകും ആയുധം
നൽ വിശ്വാസഖെടകം

൩. ഭയം വെണ്ട ശിഷ്യനെ
ദുൎഹൃദയമുണ്ടല്ലെ
സൎപ്പത്തെ ചതെക്കുവാൻ
യെശു ക്രൂശിൽതൂങ്ങിയാൻ

൪. ഭയം വെണ്ട ശിഷ്യനെ
അഛ്ശൻ നിന്നെ ശിക്ഷിച്ചെ
തന്റെ ശുദ്ധിക്ഷമയും
നിന്റെ അംശമായ്വരും

൫. ഭയം വെണ്ട ശിഷ്യനെ
രക്ഷനാൾ അണഞ്ഞുതെ
ശത്രു സൈന്യം അഴിയും
നിത്യം നീ സന്തൊഷിക്കും

൧൫൪
{രാഗം. ൮൨}

൧. യഹൊവാ കൎമ്മം സുകൃതം
ശുഭംതുലൊം തൻ ഇഷ്ടം
എൻ കാൎയ്യത്തെ അവൻ ക്രമം
ആക്കുന്ന വഴി ശിഷ്ടം
എൻ ദൈവം താൻ, വിശുദ്ധിമാൻ
നിസ്സംശയം തൻ വാക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/176&oldid=193702" എന്ന താളിൽനിന്ന് ശേഖരിച്ചത്