താൾ:CiXIV29a.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. പടജ്ജനം, തലപ്പിന്തെരണം
എപ്പൊൾ അയ്യൊ ഒഴിഞ്ഞു പൊമീയുദ്ധം
എന്നാടിയാൽ അരചനു വിരുദ്ധം
മുറിഞ്ഞും പട്ടും നില്ക്കുന്നബലം, പ.

൩. അറും അടൽ, ശമിക്കും വങ്കടൽ
തികയും താണതും പതുങ്ങും കുന്നു
തൽ സന്നിധൌ ത്രിലൊകംഇളകുന്നു
നിണക്കവൻ നിഴൽ പരൎക്കുഴൽ, അ.

൪. ഇടയൻ താൻ, ഒരാടു പെറുവാൻ
ചുമൽ പുരാണമെ കഴിച്ചഭ്യാസം
മരിക്കിലും തുണെക്ക വന്നുല്ലാസം
വഴിയും കാട്ടിചാവെ വെല്ലുവാൻ, ഇ.

൧൫൧
രാ. ൬൧.

൧. നെഞ്ചെ എന്തു വിഷാദം
കെട്ടൊ പക്ഷി നിനാദം
കണ്ടൊ പച്ച വയൽ
ഒക്കീക്കണ്ട സമസ്തം
നിന്റെ ജനക ഹസ്തം
നിങ്കൽ ഏകി കിടന്ന മുതൽ

൨. മാരി പെയ്തു നിണക്കും
വാരിനീയും അടക്കും
പാരിൽ വെക്ക നിങ്കാൽ
വിണ്ണിൽ എത്ര വിളക്കു
എണ്ണമറ്റ ചരക്കു
നണ്ണിയാൽ വരും നല്ല കുശാൽ

22.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/173&oldid=193707" എന്ന താളിൽനിന്ന് ശേഖരിച്ചത്