താൾ:CiXIV29a.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. കരുണതാങ്ങി പണ്ടും
താങ്ങുന്നു നമ്മെയും
കഴിഞ്ഞു കഷ്ടം രണ്ടും
നീങ്ങും മൂന്നാമതും

൫. പടതൊല്ക്കാതിരിപ്പാൻ
കൃപ അത്യാവശ്യം
വിശ്വാസത്താൽ ജയിപ്പാൻ
കഴിവ് അതിൻപരം

൬. കൎത്താവിനായി സന്യാസം
ചെയ്വാൻ കൃപെക്കതാം
വൎദ്ധിക്കതിന്ന് അഭ്യാസം
വിന്നാവതുണ്ടെല്ലാം

൭. ഞെരുക്കനാൾ അത്യന്തം
വീറുള്ള രക്തത്താൽ
നാം മരണ പൎയ്യന്തം
ജയിക്കും ആദരാൽ

൮. പ്രഭൊ ഇരിട്ടിൽ പാൎക്കും
സഭയെ കെൾ്ക്കുക
കൃപ ഉണ്ടാകെല്ലാൎക്കും
എനിക്കും നിൻ കൃപ

൧൪൮
രാ. ൯൬.

൧. ഖെദിയായ്ക വിശ്വസീ
വാൻ തുറന്നിട്ടിന്നും
ആശിപ്പാനും സംഗതി
ഉണ്ടിരപ്പതിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/170&oldid=193712" എന്ന താളിൽനിന്ന് ശേഖരിച്ചത്