താൾ:CiXIV29a.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകയാൽ എന്നെക്കും ഞാൻ
യെശു നിന്റെ അടിയാൻ

൪. എന്റെ നെഞ്ഞിൽ നിൻ മധുരനാമം
ചൂടുവെച്ചു പറ്റിച്ചാൽ
നിന്നിൽ മാത്രം ചെല്ലും എന്റെ കാമം
നിണക്കെന്നെ ഒടും കാൽ
നിന്നൊട്എല്ലാം ചെയ്യും എന്റെ അംശം
നീ കൊന്നാലും അൻപിന്നില്ല ഭംഗം
നിന്നിൽ ചാക എന്റെ മൈ
ഉള്ളെ ഏല്ക്കുകെ തൃക്കൈ

18. ആശ്വാസഗീതങ്ങൾ

൧൪൭
രാ. ൫.

൧. കൃപ എല്ലാവരൊടും
ഉണ്ടായിരിക്കുക
നാം തെടി സെവിച്ചൊടും
കൎത്താവിന്റെ കൃപ

൨. നിൻ കരുണ ആധാരം
ആയ്നില്ക്ക അല്ലായ്കിൽ
അസാദ്ധ്യം എൻ സഞ്ചാരം
ഇടുക്ക മാൎഗ്ഗത്തിൽ

൩. ഞാൻ സംശയം ഒഴിച്ചു
കൃപയെതെറിയാൽ
വിശ്വസ്തനെ ആശ്രയിച്ചു
നിലെക്കും എന്റെ കാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/169&oldid=193714" എന്ന താളിൽനിന്ന് ശേഖരിച്ചത്