താൾ:CiXIV29a.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ ചാവിലും നിൻപെരിനെ
ഈനാവിൽ സ്ഥിരമാക്കുകെ

൧൪൬
രാ. ൧൦൫.

൧. ഒന്നിനെ ഇപ്പൊൾ എല്ലാറ്റെക്കാളും
തൃപ്തിക്കാഗ്രഹിക്കുന്നെൻ
ഒന്നുകൂടി എങ്കിൽ എല്ലാനാളും
മണ്ണിലും സന്തൊഷിപ്പെൻ
തൻപിതാതരുന്നപാന പാത്രം
അൻവിനാൽ കുടിച്ചു ശുദ്ധഗാത്രം
പാപബലിയാക്കിയ
ആളെനിത്യം നൊക്കുക

൨. ശാപവൃക്ഷം ഏറിതാൻ കുഞ്ഞാടു
പൊലെതൂങ്ങും ആകൃതി
പാപികൾ്ക്കു വെണ്ടി പെട്ടപാടു
ഒക്കെ നില്ക്കെ ന്മനസി
ദാഹിച്ചന്ന് ഈ എന്നെ കൂടെതെടി
മൊഹിച്ചെന്നെ കൂലിയാക്കിനെടി
പിൻ നിവൃത്തിയാം മൊഴി
ചൊല്ലിഎന്നെ കരുതി

൩. ഇന്നി എന്റെ കുറ്റം നിന്റെ സ്നെഹം
മെലിൽ ഞാൻ മറക്കുമൊ
നിന്റെ ആത്മം,വെള്ളം,രക്തം,ദെഹം
സൎവ്വംതന്നു നീ പ്രഭൊ
പെടിച്ചൊടും ആടിനെ നീ പണ്ടു
തെടി പിന്തുടന്നീട്ടിന്നു കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/168&oldid=193715" എന്ന താളിൽനിന്ന് ശേഖരിച്ചത്