താൾ:CiXIV29a.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻഇഷ്ടം ഏറ്റുസ്വെഛ്ശവിടുവാൻ
എന്മെൽ വിളങ്ങുംകെവിശുദ്ധ കൺ

൧൪൬
രാ. ൮൬.

൧. വിശ്വാസം എന്റെ ആശ്രയം
ഈ ദാസനില്ല സുകൃതം
പ്രശംസ ഇല്ലെനിക്കു
ബലങ്ങൾ അല്ല കൃപയെ
മലത്തിൽ നിന്നെടുത്തതെ
സ്ഥലം ഉണ്ടായിസ്തുതിക്കു
കൃപാനിധി സമ്പാദിക്കിൽ
നിൎഭാഗ്യം ഇല്ലീ ജന്മത്തിൽ

൨. വന്നുള്ളതും വരുന്നതും
ഇന്നുള്ള ദുഃഖസംഘവും
ഗുണത്തിന്നാം സമസ്തം
ജയം പിശാചിനും വരാ
ഭയം കെടുക്കും നീ സദാ
തൃക്കൈയല്ലൊ വിശ്വസ്തം
തെരിഞ്ഞെടുത്ത പ്രിയനെ
പിരിപ്പാൻ കൂടാ ആൎക്കുമെ

൩. അഹൊപിശാചിൻ കലശൽ
സഹൊദരൎക്ക രാപ്പകൽ
എത്രെ അസഹ്യ ഭാരം
നൽസാക്ഷി ആട്ടിൻ രക്തവും
തൽ പ്രാണന്റെ ഉപെക്ഷയും
ജയത്തിന്നത്രെ സാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/167&oldid=193717" എന്ന താളിൽനിന്ന് ശേഖരിച്ചത്