താൾ:CiXIV29a.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവർ പിരിപ്പതൊന്നു കെട്ടിയും
ഇടിപ്പതെ നീതീൎത്തും അരുളി
ഇവൎക്കു തത്വമായതെ ചതി
ഈ ജീവൻചാവും എന്നു കല്പിക്കും

൩. നിൻ പുസ്തകത്തിൽ മാച്ചുപൊയ ആളും
ഈ ലൊകശ്രുതിയിങ്കൽ സത്യവാൻ
നിസ്സാരൻ പൊയൊ എന്നു ചൊല്ലും‌നാളും
നിൻ സന്നിധാനം മെല്ലെ എത്തും താൻ
പറീശ സദ്യനിരസിച്ചു നീ
പാപിഷ്ഠരൊടിരുന്നു ഭക്ഷിക്കും
മഹാപ്രസംഗം വ്യൎത്ഥമായ്വരും
ഒരല്പചൊല്ലാൽ കത്തും നിന്റെ തീ

൪. ഇതാ ദിവ്യത്വം പൂണ്ടതിതു സൎവ്വം
എന്നുള്ളതും നിണക്കില്ലാത്തതാം
അല്പ സന്തുഷ്ടനായ്നീ ലൊകഗൎവ്വം
വെറുത്തു മാംസത്തിൽ പ്രവെശിക്കാം
ചിലപ്പൊൾ കാട്ടും നിന്റെ കാഠിന്യം
ചിലപ്പൊൾ അമ്മെക്കൊത്ത മാധുൎയ്യം
ഇപ്പൊൾ അറിഞ്ഞെൻ നിൻ നിരൂപണം
എന്നൊൎത്ത നാൾ അതന്യഥാകൃതം

൫. ഹാ കൊന്നും ഉയിൎപ്പിച്ചും വാഴുവൊനെ
നീ മാത്രമെ എനിക്കു വെണ്ടുമാൾ
കളിക്കും കുട്ടിയൊടും കളിപ്പൊനെ
വിരൊധിയെ മുടിപ്പാൻ കൂൎത്തവാൾ
ഞാൻ ദിവ്യം, മാനുഷം, സ്വൎഗ്ഗീയം, മൺ
ഈ വിപരീതമായതറിവാൻ

21

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/166&oldid=193719" എന്ന താളിൽനിന്ന് ശേഖരിച്ചത്