താൾ:CiXIV29a.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്നും ലൊകെ അന്ധകാരം
വെള്ളിപൊൽ നിൻഅവതാരം
വെഗത്തിൽ നീ വന്നെനിക്കും
നീതി സൂൎയ്യനായുദിക്കും

൨. സ്വപ്നം പൊലെ ഈ പ്രപഞ്ചം
സൌഖ്യത്തിന്നും ഇല്ല തഞ്ചം
നീ ഉണൎത്തുമ്പൊൾ നാം പാടും
നിത്യം ഉത്സവം കൊണ്ടാടും
തീ പളുങ്കു കടലൂടെ
ചെന്നു നില്പൊരൊടു കൂടെ
വീണമീട്ടി എന്നെന്നെക്കും
നിന്റെ കീൎത്തിയെ ഉരെക്കും

൧൪൫
രാ. ൮൯.

൧. നീ എത്രനന്നായി സ്വന്തരെ നടത്തും
നന്നാകിലും എത്രെ അഗൊചരം
വിശുദ്ധൻ നീ വിശ്വസ്തൻ എവിടത്തും
നീ ചെയ്വതിൽ കാണാഒർ അപ്രീയം
നിന്നൊളം കുട്ടികൾ വരും വഴി
വളഞ്ഞും കൂടക്കൂട കാണ്കിലും
ഞാൻ നൊക്കിയാൽ തല കുലുക്കിലും
നിൻ വഴിനെർ നിൻ നൊട്ടവും ശരി

൨. ഈ ബുദ്ധിചെൎപ്പതൊന്നു നീ അകറ്റി
തെക്കും വടക്കും ആക്കി പാൎപ്പിക്കും
ഒരൊനുകം ചുമന്നു ദാസ്യം പറ്റി
ഞരങ്ങുവൊൎക്കും സ്വാതന്ത്ര്യം തരും

21.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/165&oldid=193720" എന്ന താളിൽനിന്ന് ശേഖരിച്ചത്