താൾ:CiXIV29a.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. പൂരിക്കുന്നിതവരിൽ
ദെവസമാധാനം
ഇങ്ങെയുദ്ധ ഭൂമിയിൽ
ഉണ്ടവൎക്കു വാനം

൫. കഷ്ടത്തിൽ പ്രശംസിക്കും
ഹിംസിച്ചാൽ പൊറുക്കും
ബലീയായിസ്വ ജീവനും
വെറുതെ കൊടുക്കും

൬. നാളെ ഉള്ള സങ്കടം
ഇന്നെണ്ണം തിരിക്കും
ഭാവിതെജസ്സിൻ ധനം
ഇന്നനുഭവിക്കും

൭. നിശ്ചയം അവൎക്കുടൻ
നല്ല മക്കത്തായം
അനുജൎക്കൊന്നാം മകൻ
സ്വം കൊടുക്ക ന്യായം

൮. ദെവ മുമ്പിൽ മതിയൊ
തൊഴനെ നിൻ മുണ്ടു
ദിവ്യ നീതിയങ്കിയൊ
ചൊദിക്കെന്നാൽ ഉണ്ടു

൧൪൪
രാ. ൧൦൪.

൧. നിത്യ ജീവൻ നിന്റെ സെവ
മൎത്യരിൽ ജനിച്ച ദെവ
നിന്നെതെടുകെൻ ഉദ്യൊഗം
നിന്നെ കാണ്ക ശ്രെഷ്ഠഭൊഗം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/164&oldid=193722" എന്ന താളിൽനിന്ന് ശേഖരിച്ചത്