താൾ:CiXIV29a.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. സന്ധീപുകഴ്ത്തിയ ദൂതരെവെച്ചു
യഹൂദയിൽ അവതരിച്ചശിലൊ
എങ്ങുമപൊസ്തല കൂട്ടമയച്ചു
നിൻ രക്ത ഫലം പറയിച്ച ഗുരൊ
ആ ദാസരെ കൊണ്ടു പരത്തിയ ജ്ഞാനം
സ്ഥിരീകരിക്കെണമെ എൻ സമാധാനം

൩. മത്സരം ദൊഷമറിഞ്ഞറിയിച്ചു
വിടുന്നവന്നുണ്ടൊരു സന്ധികറാർ
ക്രിസ്തനു കത്തടി ഏറ്റു വഹിച്ചു
സഹിച്ചവർ സന്ധിപുരം പുകുവാർ
അപ്പൊഴെ തുടങ്ങുക നൂതനഗാനം
നീ വാഴുക ഞങ്ങളുടെ സമാധാനം

൧൪൩
രാ. ൧൭.{൯൬}

൧. ധന്യരാർ, വിശ്വാസത്താൽ
നീതി വന്ന ജാതി
ഏതും സാദ്ധ്യം അവരാൽ
ഇല്ലഞാവലാതി

൨. അവരാൽ വരാത്തതെ
യെശുതാൻ വരുത്തും
ദിക്കില്ലാത്ത നഷ്ടരെ
തന്നിൽ ഉൾ്പെടുത്തും

൩. സത്യാത്മാവവൎക്കുതാൻ
കാൎയ്യസ്ഥൻ എന്നെക്കും
നീ മകൻ നിൻ അപ്പൻ ഞാൻ
എന്നെല്ലാം ഉരെക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/163&oldid=193724" എന്ന താളിൽനിന്ന് ശേഖരിച്ചത്