താൾ:CiXIV29a.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലങ്കൈനീട്ടി ദയയാ
എന്നെവലിച്ചു രക്ഷിതാ
യെശുവിഭൊ, വെളിച്ചമെ വിളങ്ങുകെ
വഴിക്കെ നടത്തണമെ

൨. എൻഉള്ളം നിങ്കൽ ചാഞ്ഞുതെ
ആകാശ ഭൂമി ഒക്കവെ
വീണാലും എന്തുതാപം
വാനങ്ങളെയും കിട്ടിയാൽ
നിന്നെ അതിൽ ലഭിക്കാഞ്ഞാൽ
ശെഷിപ്പതെ വിലാപം
അശെഷ ഭൂമി എൻ ധനം
അതിന്റെ ശൊഭ തല്‌ക്ഷണം
എനിക്ക ധീനം എങ്കിലൊ
നീയെ കൂടാതെ സാരമൊ
ക്രീസ്തപ്രഭൊ, നീ മാത്രമെ എന്നെക്കുമെ
എന്റെ നിധി ആകെണമെ

൩. അതിന്നായത്രെ നിന്നെഞാൻ
നീ എന്നെയും അടക്കുവാൻ
വരിച്ചതെൻ ഉല്ലാസം
നീ മാത്രം എന്റെ ആശ്രയം
എൻപാറ,കൊട്ട,ആലയം
എന്നാശ, എന്നാശ്വാസം
ഞാൻ നിന്നെകാണുവൊളവും
നിൻ നന്മ ശക്തി ക്രീയയും
ഇരിക്കെൻ അധരങ്ങളിൽ
അതെന്നും ആക എൻ തൊഴിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/161&oldid=193727" എന്ന താളിൽനിന്ന് ശേഖരിച്ചത്