താൾ:CiXIV29a.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാ ൧൧൨

യഹൊവെ, യഹൊവെ
യഹൊവെ, നിന്റെ നാമം
സ്തുതിക്ക് യൊഗ്യമാം, ആമെൻ, ആമെൻ
നിൻ വാക്കിനാൽ ഈ ഭൂമിയും
വിണ്ണും ചുടുവൊളവും
ഞങ്ങൾ നിന്നെ പാൎത്തു
ഹാ ശുദ്ധ ശുദ്ധ ശുദ്ധ എന്നാൎത്തു
ആരാധിക്കാം, ഹല്ലെലൂയാ

യഹൊവെ യഹൊവെ
യഹൊവെ, നീയെ ജീവൻ
വിശ്വാസം നല്കണം, ആമെൻ, ആമെൻ
ഹാ സൎവ്വശക്തനാം പിതാ
യേശു പ്രിയ രക്ഷിതാ
സത്യത്തിൻ ആത്മാവും
ആയൊനെ വാഴ്ക ഈ മനസ്സും നാവും
ഹല്ലെലൂയാ, ഹല്ലെലൂയാ

വിശുദ്ധൻ, വിശുദ്ധൻ
വിശുദ്ധൻ, സൈന്യനാഥൻ
ആകും യഹൊവ താൻ, ആമെൻ, ആമെൻ
ഉലകു നിൻ തെജസ്സിനാൽ
പരിപൂൎണ്ണമാകയാൽ
ഈ സഭയിൽ നിന്നും
നിണക്കു സ്തൊത്രം വളരുകിന്നും
ഹല്ലെലൂയാ, ഹല്ലെലൂയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/16&oldid=193962" എന്ന താളിൽനിന്ന് ശേഖരിച്ചത്