താൾ:CiXIV29a.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂൎച്ചയുള്ള ദെവവാൾ

൩. ഹാ കടൽ നിൻ ആഴത്തിൽ
വെച്ചൊളിച്ചതെത്ര മുത്തു
നിങ്കൽ നൂണു തെടുകിൽ
മല എത്ര പൊൻ കൊടുത്തു
വയൽ നിന്റെ നൽ കതിർ
കൊയ്താൽ ഇല്ലതിൽ പതിർ

൪. ദെവ കാറ്റിൽ ആടുന്നു
ദാരുക്കൾ നിറഞ്ഞ കാടു
ഉച്ചവെയിൽ ആറ്റുന്ന
നിഴലുള്ള പുഷ്പനാട്
ഇങ്ങുപണ്ടെ ഭാരത്തെ
നാം ഇറക്കി പാൎക്കുകെ

൫. നീ നക്ഷത്ര വാനവും
എത്ര മീൻ പ്രകാശത്തിന്നു
വഴി കാണിക്കുന്നതും
ഒന്നു കപ്പലൊട്ടത്തിന്നു
ഒളം കാറ്റും വൎദ്ധിച്ചാൽ
മതി നീ ഉദിച്ചതാൽ

൬. ശ്രീ കുഞ്ഞാട്ടിൻ സ്തുതികൾ
പാടി വൎണ്ണിക്കും സംഗീതം
കെട്ടൊ കൊടി നാവുകൾ
ഇല്ല താനും വിപരീതം
ഞാനുറങ്ങിപ്പൊം വരെ
പാടുകെന്നിടയനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/15&oldid=193964" എന്ന താളിൽനിന്ന് ശേഖരിച്ചത്