താൾ:CiXIV29a.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. ശൊധനകഴിച്ചു, സൎവ്വവികൃതി
കള്ളവും പറിച്ചു, ശിക്ഷയും വിധി
പരിശുദ്ധ പാത്രം, അഗ്നിതൊട്ടനാ
നിത്യം നിന്നെമാത്രം, ചെരും ആശതാ

൧൩൫
രാ. ൪൯

൧. ക്രീസ്തപെർ ധരിച്ച ജാതി
പ്രഭുവിന്റെ പിന്നട
ദൈവപുത്രനിൽ അനാദി
കാലത്തിങ്കൽ തൊന്നിയ
മനഃപൂൎവ്വം, നിങ്ങളിൽ കാണ്മാനുണ്ടൊ

൨. ദൈവരൂപത്തിൽ വന്നിട്ടും
ദെവ ജാതൻ എങ്കിലും
ലൊകരാൽ തനിക്ക് കിട്ടും
മാനവും മഹത്വവും
കൊള്ളപൊലെ, ചെൎത്തു കൊണ്ടിട്ടില്ലല്ലൊ

൩. തന്റെ തെജസ്സൊക്കമൂടി
വന്മതാഴ്ത്തി മാംസത്തിൽ
അപമാനത്തൊടും കൂടി
ദാസനയ്തൻ ദാസരിൽ
ക്രൂശിനൊളം, താണുവീണു വന്നല്ലൊ

൪. ആകയാൽ പിതാകൊടുത്ത
ഊൎദ്ധ്വലൊകം ശ്രെഷ്ഠപെർ
ശിഷ്യരും ഇപ്പൊൾഉടുത്ത
താഴ്ചതെജസ്സിന്നു വെർ
മുൻമരിച്ചു, പിൻഭരിച്ചു,കൊള്ളും മാൎഗ്ഗം അത്രെതെർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/156&oldid=193736" എന്ന താളിൽനിന്ന് ശേഖരിച്ചത്