താൾ:CiXIV29a.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രമിച്ചു നശിച്ചു ബലാൽ പൊരുതൊടി
കാണെണംഎന്നിട്ടും കാണാത്തവർ കൊടി
തൊമാവതി ബുദ്ധിശീമൊനുടെവാൾ
എത്താത്തതിൽ എത്തി ആമഗ്ദലനാൾ

൪. യെശു കണ്ണെനൊക്കും ദൃഷ്ടി
യെശുചൊൽ പുകും ചെവി
ഈ വിധത്താൽ പുതുസൃഷ്ടി
ആൎക്കും എളുതാം ഭുവി
കെരൂബസരാഫ്യർ ഭ്രമിക്കും രഹസ്യം
ശിശുവിനുമായ്വരമാൎത്ഥ പരസ്യം
മനുഷ്യനു സ്വൎഗ്ഗവഴി അറിയാ
കടത്തും ഇറങ്ങിയൊൻ ഹല്ലലൂയാ

൧൩൪
രാ. ൯൨.

൧. ക്രീസ്തൻ അൻ്വവ്യക്തം, നാം എല്ലാരിലും
എങ്കിലും തൻ രക്തം, മാനം കുറയും
ശാപപുത്രരല്ല, ദൈവവംശവും
മെല്ക്കുമെൽ ആനല്ല, ആശ്രയം വിടും

൨. നിൻ ഏകാന്തഭക്തി, എങ്ങും ദുൎല്ലഭം
ഈ പ്രപഞ്ചസക്തി, ഉള്ളിൽ മിശ്രിതം
പിന്നെയും ഭൂവാസം, ചെയ്വാൻവരികിൽ
നീതരും വിശ്വാസം, കാണുമൊ ഇതിൽ

൩. ഇങ്ങെ അഹങ്കാരം, സംശയം മദം
എല്ലാം നീവിസ്താരം, ചെമ്മെ ചെയ്യെണം
നീയല്ലാതെ ത്രാതാ, ഞങ്ങൾ്ക്കില്ലല്ലൊ
നീപിതാനീമാതാ, ന്യായത്തിൻ വിഭൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/155&oldid=193737" എന്ന താളിൽനിന്ന് ശേഖരിച്ചത്