താൾ:CiXIV29a.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടൽ നിന്നെ പുകണ്ണു
നടക്കും പകലിൽ

൩. ഭുവിവസിക്കും നാളും
നിന്നൊടും നിന്നിൽ നിന്നും ഞാൻ
നിൻ ദീപവും നിൻ ആളും
ആയെങ്ങുമെ വിളങ്ങുവാൻ
ദിവ്യസ്വഭാവതത്വം
നീ എന്നിൽ നടുകെ
നിൻ ആത്മാവിൻ മഹത്വം
എങ്കന്നു ശൊഭിക്കെ
നിന്റെ വിശുദ്ധരൂപം
കാണാകെൻ നടയിൽ
ഞാൻ നല്ല സ്തുതിധൂപം
കാട്ടാക ഉണ്മയിൽ

൧൨൨
രാ. ൧൨൯.

൧. കൎത്താവെ ലൊകരക്ഷിതാ
വരുന്ന എന്നെ കൃപയാ
നീയല്ലയൊക്ഷണിച്ചു
പാപത്തിൻഭാരം എന്റെമെൽ
ഇരിമ്പുനു കത്തിന്റെചെൽ
അമൎന്നു പീഡിപ്പിച്ചു
എടുക്കാഞ്ഞാൽ നശിച്ചു ഞാൻ
പൊരാനിന്മുമ്പിൽ നില്ക്കുവാൻ
മരണപാത്രം ഞാൻ ഇതാ
എന്നെ കനിഞ്ഞു ചെൎന്നുവാ

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/142&oldid=193758" എന്ന താളിൽനിന്ന് ശേഖരിച്ചത്