താൾ:CiXIV29a.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെഞങ്ങൾവന്മയക്കു
നീക്കികാണും സ്വപ്നനെർ

൧൨൧
രാ. ൧൨൪.

൧. കൎത്താവെ ജീവാദിത്യ
നിൻ കരുണാ വെളിച്ചം താ
ഇരിട്ടിനെ വിജിത്യ
മനസ്സിൽ വാഴ്വതിന്നുവാ
തൃക്കൈ എന്നെ പിടിച്ചു
നെർ വഴിക്കാക്കുകെ
ചാവിൽ നിന്നുദ്ധരിച്ചു
ജീവങ്കൽസ്ഥാപിക്കെ
അതാലെ എൻ നടപ്പും
പ്രകാശത്തൂടെ ആം
എൻ ഒൎമ്മക്കെടും തപ്പും
നീ മാറ്റുന്നു ണ്ടെല്ലാം

൨. എൻ വഴി നീ അകന്നാൽ
വളഞ്ഞുപൊകും പാമ്പിൻ‌ ചെൽ
നിൻ വാഴ്ചയൊ നടന്നാൽ
നെരെ കരെറും മെല്ക്കുമെൽ
അതാലെ നീ കനിഞ്ഞു
ജീവ പ്രകാശമെ
എൻ അന്ധത പിരിഞ്ഞു
പൊവാറാക്കെണമെ
നിന്നാൽ എൻ ആത്മക്കണ്ണു
തെളിയുമളവിൽ

18

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/141&oldid=193760" എന്ന താളിൽനിന്ന് ശേഖരിച്ചത്