താൾ:CiXIV29a.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാപധൂളിയിന്നുയത്തീ
സ്വാതന്ത്ര്യം വരുത്തുക
ദിവ്യ ബീജത്തെവളത്തീ
സൎപ്പ സന്തതികള

൪. ജഡത്തിന്നരുതു സ്വൈരം
വെണ്ടതൊക്ക ചെയ്കനീ
ദൊഷത്തിൽ വളൎക വൈരം
ചുട്ടു കത്തുക നിൻ തീ
എങ്കിൽ ആത്മാവിന്നുല്ലാസം
പൂരിപ്പാൻ അടുത്തു വാ
നിന്നെ ഞങ്ങളെ വിശ്വാസം
പിടി കൂടി കൈവിടാ

൫. രാജാവാഴ്കാ വീരവെല്ക
കല്പിക്കെ കശാസനം
രാജ്യപ്പൊർനടത്തിചെല്ക
നീക്കു കടി മത്തനം
പുതുനിയമത്തിൻ ചൊര
കഴിയിന്നു ബദ്ധരെ
വിടുവിച്ചു ഞങ്ങൾ ഘൊര
പീഡ മുറ്റും മാറ്റുകെ

൬. രാജ്യത്തിന്നാകാത്ത അംശം
ഒക്ക ക്രൂശിപ്പിച്ചരുൾ
ചാവിൻ ചെൎച്ചയാൽ നിൻ വംശം
പൂകിക്കെടൻ തൊട്ടത്തുൾ
ഇല്ലതാമസം നിണക്കു
വീരൻ എന്നല്ലൊനിൻപെർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/140&oldid=193762" എന്ന താളിൽനിന്ന് ശേഖരിച്ചത്