താൾ:CiXIV29a.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുതാൻ ആനന്ദഹെതു
ജീവന്റെ പ്രകാശമാർ
യെശുവിൻ മുഖത്തെപാർ

൩. ജീവൻപൊം കിടക്കയീൽ
യെശുമാത്രം എന്നാശ്വാസം
ന്യായവിധിനെരത്തിൽ
ഉത്തമന്നും എന്തുവാസം
യെശു നിന്നെ ഞാൻ വിടാ
എന്നെവിടല്ലെ സദാ

൧൧൮
രാ. ൨൨.

൧. വീണ്ടെടുപ്പിനായെനിക്കു യാഗം
ആകിയ മഹാപുരൊഹിത
എന്റെ ഉള്ളിലും നിൻ അനുരാഗം
കൊണ്ടുബലി നീ നടത്തുക

൨. സ്നെഹത്തിൽ ജനിച്ചതെ അല്ലാതെ
സ്നെഹം എതിനെയും കൈക്കൊള്ളാ
നിന്റെ കൈയിൽ കൂടി നടക്കാതെ
ഉള്ളത് ഒട്ടും അഛ്ശനൊടെത്താ

൩. ആകയാൽഎൻഇഷ്ടം വെട്ടിക്കൊന്നും
ഹൃദയം പഠിച്ചും അരുളി
എന്റെവെദനാ വിളികൾ ഒന്നും
കൂട്ടാക്കാതെ ചെയ്കനിൻ പണി

൪. ബലിപീഠത്തിങ്കൽ കനൽ കൂട്ടി
എന്നെകെട്ടിവെച്ചു മുഴുവൻ
ശെഷമില്ലാതൊളം അഗ്നിമൂട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/137&oldid=193767" എന്ന താളിൽനിന്ന് ശേഖരിച്ചത്