താൾ:CiXIV29a.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്രനൊടൊക്കെ സമ്മാനിച്ചവർ

൩. ലൊകാപവാദം പിശാചിടും ക്ലെശം
രൊഗഹിംസാദികൾ ബാധിക്കിലും
സത്യകൃപാധിക്യത്താലെ ആവെശം
നിത്യംഉണ്ടാകയാൽ മാൽതണിയും

൪. ഉണ്ടാംഇരുൾ, തുറന്നുള്ളപാതാളം
കണ്ടുവെന്നാകിലും എന്തു ഭയം
ദൂതൻ ഒരുങ്ങി മഹാദിനക്കാളം
ഊതുമപ്പൊൾ എനിക്കുണ്ടുദയം

൫. രക്ഷകൻതാൻസകലം പുതുതാക്കും
ലക്ഷണം ഉണ്ടതിന്നെന്നകതാർ
നൂതനം ഇന്നെനിക്കുള്ളവും നാക്കും
ദൂതരൊടന്നുസ്തുതിക്കും ഇപ്പാർ

൧൦൭
രാ. ൯.

൧. നല്ലൊച്ചയത്രെ യെശുപെർ
ശിഷ്യന്റെ ചെവിയിൽ
അതെല്ലാസൌഖ്യത്തിന്നും പെർ
ഭയം നീങ്ങും മതിൽ

൨. മുറിക്കതെ ചികിത്സിക്കും
അകറ്റും സങ്കടം
വിശക്കിൽ അതുമന്നയും
തളൎന്നാൽ വിശ്രമം

൩. എൻമെയ്പൻ, ഭൎത്താ, സ്നെഹിതൻ
വഴിവട്ടാങ്ങുയിർ
പ്രഭു,ഗുരു, പുരൊഹിതൻ

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/126&oldid=193785" എന്ന താളിൽനിന്ന് ശേഖരിച്ചത്