താൾ:CiXIV29a.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഹൊ പ്രപഞ്ചഭാരം ഇന്ന് അയൊഗ്യം
യഹൊവ സ്വാസ്ഥ്യം നിന്നാലനുഭൊഗ്യം

൨. വിളിച്ചു സൃഷ്ടിക്കു നീ ലൊകത്തിൽ
വെളിച്ചം മുന്നുദിച്ചീയാഴ്ചയിൽ
ഇന്നത്രെ യെശു ചാവിനെ അടക്കി
തന്നാത്മാവെ ഇന്നാൾ സഭെക്കിറക്കി

൩. ഇരുളെ വീട്ടീന്നൊളി തെടിയാൽ
ഉരുൾ്ച എന്നിചെല്ലും നിന്റെ കാൽ
ഒരാഴ്ച താപുരാന്നും ഉൾ്പണിക്കും
പുറമെ വെല താനനുഗ്രഹിക്കും

൪. കൎത്താവെ ഇന്നു കരുതാതവർ
വൃഥാ വിയൎത്തു പൊം അഹരഹർ
തികഞ്ഞ രക്ഷിതാവിൽ ആനന്ദിക്ക
അകം വളൎവ്വാൻ ദിവ്യ ചൊൽ കുടിക്ക

൫. കാൎയ്യാദികൾ അവങ്കൽ ഏല്പിക്കാം
പാരാതെ താൻ നിവൃത്തിക്കുന്നെല്ലാം
ദൈവത്തെ മാനിച്ചാൽ ഉണ്ടാകും മാനം
അവനെ നിന്ദിപ്പൊൎക്കും അപമാനം

രാ. ൫

൧. നമ്മൊടു നിന്റെ കൃപ
ഇരിക്ക യെശുവെ
എന്നാൽ കഠൊരനൃപ
ഉപായം വെറുതെ

൨. നമ്മൊടു നിന്റെ വാക്യം
പാൎപ്പിക്ക ദയയാ
എന്നാൽ വെണ്ടുന്ന ഭാഗ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/12&oldid=193969" എന്ന താളിൽനിന്ന് ശേഖരിച്ചത്