താൾ:CiXIV29a.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുഗ്രഹങ്ങൾ പെയ്തും
നിസ്സാരർ നമ്മിലും
മഹത്വകൎമ്മം ചെയ്തും
വരുന്ന ദൈവത്തിൻ
ദയാം കൃതജ്ഞരായി
ഇപ്പൊഴും വാഴ്ത്തുവിൻ
മനസ്സ് കൈകൾ വായി

൨. ഈ ജീവകാലം നാം
അസൂയ പൊർ വിഷാദം
വെടിഞ്ഞു നാൾ എല്ലാം
യഹൊവ തൻ പ്രസാദം
എത്തിച്ച വിണ്ടുതൽ
അറിഞ്ഞു വാഴുവാൻ
നീ ദെഹിയൊടുടൽ
ചാവൊളം പൊറ്റുതാൻ

൩. പിതാ കുമാരനും
ആത്മാവുമായവന്നു
ഈ സഭയിങ്കലും
സ്തുതി വളൎന്നു വന്നു
അനാദിയായവൻ
ഇപ്പൊഴും സൎവ്വദാ
മഹത്വം പൂണ്ടവൻ
എന്നൊക്കെ വാഴ്ത്തുകാ

രാ. ൧൪

൧. എഴുന്നുണൎന്നു കെൾ എൻ ഹൃദയം
കഴുത്തിൽ നിന്നെറിക നിൻ നുകം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/11&oldid=193971" എന്ന താളിൽനിന്ന് ശേഖരിച്ചത്