താൾ:CiXIV29a.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എനിക്കനുഗ്രഹം നിൻ ശാപം
ഞാൻ ദെവ നീതി നീയൊപാപം

൫. ചാവൊളം പൊരുതും കരഞ്ഞും
വിയൎത്തുമുള്ള സ്നെഹമെ
ഈ അമ്പില്ലാത്ത എന്റെനെഞ്ഞും
നിൻ ജ്വാലയാൽ കൊളുത്തുകെ
എപ്പൊഴും എങ്കൽ ഉണ്ടുപെക്ഷ
അതിൻ ചികിത്സനിൻ അപെക്ഷ

൬. ഇരിക്ക നീ എൻ അവകാശം
ചരാചരത്തിൽ എൻ മുതൽ
എൻ രാത്രിയിങ്കൽ ഉൾ പ്രകാശം
എൻ ഒട്ടം തീൎന്നാൽ എൻ പകൽ
നിൻകൈക്കൽ വാങ്ങും പുതുദെഹം
അതെന്നും വാഴ്ത്തും നിന്റെ സ്നെഹം

൯൨

ര.൫൪

൧. യെശു പാപിരക്ഷകൻ
എന്നു സൌഖ്യവൎത്തമാനം
വഴി തെറ്റിയൊൎക്കുടൻ
ചൊല്ലുവിൻ ആനല്ലഗാനം
ആയതൊതുവൻ സദാ
യെശു പാപിരക്ഷിതാ

൨. പക്ഷഭെദം ഇല്ലിതിൽ
പാപിയെ അംഗീകരിക്കും
എന്നു തന്റെ വാക്യത്തിൽ
ഏവരൊടും അറിയിക്കും


14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/110&oldid=193812" എന്ന താളിൽനിന്ന് ശേഖരിച്ചത്