താൾ:CiXIV29a.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മതി നെരാക്കി സൎവ്വദാ
പഥി നടത്തി വാഴുകാ. ഹ.

൯൧

രാ. ൪൪.

൧. മശീഹയിൽ വിളങ്ങും സ്നെഹം
ഞാൻ വിസ്മയിച്ചാരായിപ്പെൻ
കൃമിക്കു തന്നതിൽ സന്ദെഹം
കളഞ്ഞുറച്ചാനന്ദിപ്പെൻ
എൻ അഹംഭാവം നീ വിഴുങ്ങും ഞാൻ സ്നെഹക്കടലുള്ളിൽ മുങ്ങും

൨. പടച്ച മുമ്പിലും എൻ നാമം
വരച്ചു ജീവ പുസ്തകെ
യുഗാന്തത്തിൽ വരും വിശ്രാമം
അപ്പൊഴും നിശ്ചയിച്ചുമെ
എത്ര ദിനം നിൽ അധികാരം
അത്രയും എന്റെ മെൽ വിചാരം

൩. നിൻ രൂപത്തിൽ മനുഷ്യ വംശം
അന്നെന്നെയും നിൎമ്മിച്ചു നീ
എനിക്കാദാമ്യപ്പിഴയംശം
നീ നര പുത്രനായസ്ഥാനം
എത്തിച്ചെനിക്കും ദിവ്യ മാനം

൪. ഞാൻ മീതെ ദിവ്യനായ്സുഖിപ്പാൻ
നീ ദീനനായി ഭൂമിയിൽ
ഞാൻ അബ്ബ എന്നതെവിളിപ്പാൻ
നീ സംശയിച്ചു മൃത്യുവിൽ

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/109&oldid=193814" എന്ന താളിൽനിന്ന് ശേഖരിച്ചത്