താൾ:CiXIV29a.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്ങത്രെ ഞാനും എൻ പ്രഭൊ
സൂൎയ്യാ എപ്പൊൾ ഉദിക്കും
ശാന്ത, കാന്ത, ഇഹലൊകം
പൂണ്ടശൊകം, തീൎന്നശെഷം
നിത്യമാകും എൻ ആശ്ലെഷം

൮൯

രാ. ൪൦

൧. ഭുവിചങ്ങാതികൾ ചുരുക്കം
സ്വൎഗ്ഗത്തിലുണ്ടൊരുത്തമൻ
വെറെ തുണവിടും ഞെരുക്കം
കണ്ടാലെ അണയും ഇവൻ
തുണക്കു യെശുതാൻ മതി
എന്നിന്നി മെലിൽ എന്മതി

൨. മനുഷ്യർ ഊഞ്ചൽ പൊലെ ആടും
എൻ യെശുപാറതുല്യംനാം
അനിഷ്ടനാടും ശൂന്യകാടും
അവന്നതൊക്കും പൊൽ എല്ലാം
സുഖദുഃഖങ്ങളുംസരി
തുണെക്കു യെശുതാന്മതി

൩. ആരാൽ എനിക്കൊരു പകാരം
അവനെ തൊഴനാക്ക ഞാൻ
എന്നീ വഴി ഭൂലൊകെസാരം
എനിക്കൊ നല്ലതെ ചെയ്വാൻ
തനിക്കാമ്പൊന്നതെൻ സഖി
തുണെക്കുയെശുതാൻ മതി

൪. അവൻ എനിക്കു നല്ക്കണ്ണാടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/107&oldid=193817" എന്ന താളിൽനിന്ന് ശേഖരിച്ചത്