താൾ:CiXIV29a.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻരക്ഷയെസ്മരിക്ക
അവൻജയം മഹാത്ഭുതം
മൊഴിക്കെത്താത് ആസല്കൃതം
അതിൻവ്യയം അസംഖ്യം

൨. ഞാൻ പെയ്യിന്നത്രെ അടിയാൻ
ചാവിങ്കൽ അകപ്പെട്ടു
വൻപാപത്തൊടെതിൎത്തു ഞാൻ
പൊരുതും ഉണ്ടാകെട്ടു
എൻശക്തിയാൽ ഗുണംവരാ
നരകഭീതിയാൽ സദാ
എന്നെ വലെച്ചുശത്രു

൩. അനാദി ദൈവമൊ ഉടൻ
ഇരപ്പനിൽ കനിഞ്ഞു
രക്ഷിപ്പതിന്നു തന്മകൻ
പൊരുന്നതെന്നറിഞ്ഞു
അഗതികൾ്ക്കു നീഗതി
നീ ചാവെ കൊല്ലുവാൻ മതി
പിൻ ഒക്കെ ജീവിപ്പിക്ക

൪. എന്നിങ്ങനെ കല്പിക്കയാൽ
മകൻ കിഴിഞ്ഞു വന്നു
എൻ ഭ്രാതാവായി കന്യയാൽ
ഈ ഭൂമിയിൽ പിറന്നു
തൽ ഊക്കു മൂടി കാട്ടിനാൻ
പിശാചിനെ അടക്കുവാൻ
ദരിദ്രവെഷം പൂണ്ടു

൫. എന്നൊടവന്റെ മൊഴിയൊ


13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/102&oldid=193825" എന്ന താളിൽനിന്ന് ശേഖരിച്ചത്