താൾ:CiXIV290-47.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ഹുമാനമതില്ലെ രഘുപതിയെ ബഹുമാനമതുണ്ടു്
കല്പിച്ചാലതു കേൾക്കരുതായൊ കല്പിച്ചാലതുകേ
ൾക്കുംതാനും അതിനെന്തൊരു വൈഷമ്യ മിദാ
നീംഅതിനൊരുവൈഷമ്യം കുറെയുണ്ട് ആയതു
മെന്നോടറിയിച്ചാലും ആയതുമടിയനുണൎത്തിച്ചീ
ടാം ആയതമിഴിയാളാകിയജാനകി ലക്ഷ്മീഭഗവ
തിയാകിയസീതാ രക്ഷകുലാന്തകനാകിയ നൃപനു
ടെ അന്തികഭാഗത്തില്ലെന്നാകിൽ നിന്തിരുവടി
യെ കാണുകയില്ലെ ന്നന്തരഹീനമുരച്ചു ഹനൂമാൻ
എന്നതുകേട്ടു മുകുന്ദൻതാനും നന്നിതുകൊള്ളാമ
വനുടെഭാവം എന്നാലിനിയുമൊരിക്കൽകൂടെ
ചെന്നുവരേണം ഭാനുകുലേന്ദ്രാ ചാരുതയാംജന
കാത്മജയോടും ദ്വാരകതന്നിൽ വസിച്ചീടുന്നു ശ്രീ
രഘുനായകനെന്നതുനമ്മുടെ മാരുതിയോടു പറ
ഞ്ഞീടുകപോയ് കല്പന കേൾപ്പാൻ മടിയില്ല
ടിയനു ചിൽപുരുഷോത്തമ കൃഷ്ണമുരാരെ ത്വല്പ
ദപങ്കജമല്ലാതൊരുഗതി യിപ്പരിഷക്കില്ലഖിലജ
നേശ എന്നുപറഞ്ഞുപറന്നുതിരിച്ചു പന്നഗഭൂഷ
ണ പക്ഷിശ്രേഷ്ഠൻ

പങ്കജാക്ഷനതുനേരംതന്നുടെ മങ്കമാരെവിളി
ച്ചരുൾചെയ്തു ലങ്കചുട്ടുപൊടിയാക്കിനിശാചര
സംഘമൻപൊടുമുടിച്ചൊരുഹനുമാൻ ശങ്കരപ്രി
യനശേഷജനങ്ങടെ സങ്കടങ്ങളൊഴിച്ചസുഖത്തെ
സംഘടിപ്പതിനു നല്ലസമൎത്ഥൻ ശങ്കവേണ്ടശശി
നേർമുഖിമാരെ കല്യനാമവനെയിങ്ങുവരുത്താൻ
ചൊല്ലിവിട്ടു വിനതാത്മജനെഞ്ഞാൻ നല്ലവീൎയ്യ
ബലശാലിഹനൂമാനില്ലകില്ലിഹ വരും വിരവോ
ടെ രാമഭദ്രനുടെ നല്ലൊരുമേഘ ശ്യാമകോമളമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/27&oldid=197690" എന്ന താളിൽനിന്ന് ശേഖരിച്ചത്