താൾ:CiXIV290-47.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

പാദസന്നിധിയിലാരോമൽഭക്തിയോടെനിന്നുപ
റഞ്ഞീവണ്ണം വീരവിജയഗുണ ധീരപവനസുത
ശ്രീരാമദേവനുണ്ടു ദ്വാരാവതിപുരിയിൽ വീരാവ
സിച്ചീടുന്നു പാരാതെഴുന്നള്ളേണം

എന്നതുകേട്ടരുൾചെയ്തു ഹനൂമാനെന്നുടെ നാ
ഥൻ രഘുകുലവരനെ നിന്നുടെകൺകൊണ്ടീക്ഷി
തനായൊ മുനാമയോദ്ധ്യയിൽ വാണൊരുനാഥൻ
പിന്നെയു മിങ്ങവതീൎണ്ണനതായൊ ലക്ഷ്മണനു
ണ്ടൊ ഭരതനുമുണ്ടൊ ലക്ഷണനാംശത്രുഘ്നനുമു
ണ്ടൊ ലക്ഷ്മീഭഗവതിയാകിയസീതയു മക്ഷിതിപ
ന്റെ സമീപത്തുണ്ടൊ പക്ഷികുലോത്തമനിദമ
രുൾചെയ്തു ലക്ഷ്മണനില്ലാ ഭരതനുമില്ലാ ലക്ഷണ
നാം ശത്രുഘ്നനുമില്ലാ ലക്ഷ്മീഭഗവതിയാകിയസീ
തയു മക്ഷിതിപന്റെസമീപത്തില്ലാജാനകിയില്ല
സമീപത്തെങ്കിൽ ഞാനങ്ങോട്ടു വരത്തില്ലിപ്പോ
ൾ നീയങ്ങോട്ടുനടന്നാലും ഹനൂമാനങ്ങോട്ടു വര
ത്തില്ലുണ്ണീ ഹനുമാനിങ്ങനെയുരചെയ്തെന്നതു മ
നുകുലവരനോടറിയിച്ചാലും എന്നതുകേട്ടഥഗരു
ഡൻതാനും പോന്നുപറന്നുതിരിച്ചവിടുന്നു കാര
ണപുരുഷൻ വാണരുളീടിന ദ്വാരാവതിപുരിപ
ക്കഥമെല്ലെ വന്ദനചെയ്തിഹ നിന്നൊരുസമയെ
നന്ദകുമാരൻചോദ്യംചെയ്തു ഹനുമാനെങ്ങുവിഹം
ഗമവീരാ ഹനുമാനങ്ങുമഹാഗിരിമുകളിൽ ഇ
ങ്ങോട്ടെന്തുവരാഞ്ഞു ഹനുമാൻ ഇങ്ങോട്ടുവരത്തി
ല്ല ഹനുമാൻ എന്തൊരുസംഗതിനീയിങ്ങനെപറ
വാൻ എന്തെന്നെടിയനറിഞ്ഞതുമില്ല
പരമാൎത്ഥം നീയറിയിച്ചില്ലെ പര
മാൎത്ഥം ഞാനറിയിച്ചത്രെ രഘുപതിയെ ബ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/26&oldid=197689" എന്ന താളിൽനിന്ന് ശേഖരിച്ചത്