താൾ:CiXIV290-47.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ദാരശരീരം ഞാനുമൻപൊടു ധരിച്ചീടുന്നേൻ ഭാ
ഗ്യമുള്ള പതിനാറുസഹസ്രം ഭാര്യമാരിലൊരുപ
ത്മജഗാത്രി വേഗമിന്നു ജനകാത്മജതന്നുടെ വേ
ഷമൻപൊടു ധരിക്കണമിപ്പോൾ

നാരായണനുടെകല്പനകേട്ടഥ നാരികൾപതി
നാറായിരമുള്ളതി ലൊരുനാരിക്കുംജനകാത്മജയു
ടെതിരുമേനിക്കുസമാനശരീരം വിരവൊടുഹന്തധ
രിപ്പാൻകൌശലമൊരുതെല്ലും പുനരുണ്ടായില്ല
പരവശമവരുടെഭാവമതിങ്ങിനെ മുരരിപുഭഗവാ
ൻ കണ്ടുചിരിച്ചു എട്ടുനതാംഗികൾപിന്നെവിശേ
ഷി ച്ചൊട്ടുമവൎക്കൊരുതാഴ്ചയുമില്ല എന്നതിലാ
റുവിലാസിനിമാരൊടു നന്ദകുമാരനുമരുളിച്ചെയ്തു.

കാളിന്ദീജാംബവതീസത്യേ കേളിയേറിനഭാ
മരുഗ്മിണി മിത്രവിന്ദയെന്നുള്ളൊരുഭാൎയ്യെ തത്ര
വന്നുവണങ്ങുവിനേവരും നേത്രരാഗമിനിക്കിഹ
നിങ്ങടെ ഗാത്രരത്നമതുകണ്ടുസുഖിപ്പാൻ ജാനകി
തന്നുടെവേഷമെടുപ്പാൻ മാനിനിമാൎക്കിഹകൌ
ശലമുണ്ടൊ ഞാനതുകാരണമിങ്ങുവിളിച്ചു ആന
നമെന്ത്യെതാഴ്ത്തീടുന്നു അംഗനമാരവരാരുംചൊ
ന്നാർ ഞങ്ങൾനിനച്ചാലിന്നിതുമാത്രം സാധിപ്പാ
നെളുതല്ലമുകുന്ദ ബോധിച്ചീടുകതിരുമനതാരിൽ
മന്ദസ്മിതവുംചെയ്തഥഭീഷ്മക നന്ദിനിയോടരുൾ
ചെയ്തുമുകുന്ദൻ രുഗ്മിണിബാലെ മൈഥിലിതന്നു
ടെ വേഷമതാശുധരിക്കണമിപ്പോൾ രഘുനായ
കനുടെവേഷംഞാനും ലഘുതരമങ്ങു ധരിച്ചീടു
ന്നേൻ വൈദർഭീശൃണുനീയും വിരവൊടു വൈ
ദേഹീവടിവാശുധരിക്കാ ഹനുമാനിങ്ങുവരുന്നതി
നുള്ളിൽ തനുമാറിസ്ഥിതിചെയ്യണമിപ്പോൾ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/28&oldid=197691" എന്ന താളിൽനിന്ന് ശേഖരിച്ചത്