താൾ:CiXIV290-47.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ഗരുഡനുടെഭാഷിതംകേട്ടുമന്ദസ്മിതം ഇതിവദന
പങ്കജെജാതമായീമുദാമുരമഥനനൂചിവാനെന്തെ
ടൊനിന്നുടെകരളിലൊരുസാഹസമിങ്ങനെതോ
ന്നുവാൻഅസുരസുരസംഘവുംമൎത്ത്യസംഘങ്ങളും
അഖിലമൊരുമിച്ചു ചെന്നാഹവം ചെയ്കിലും അ
ഖിലബലവീൎയ്യനാമഞ്ജനാപുത്രന്റെ വധമിതെ
ളുതല്ലെടൊവൈനതേയാസഖെമതിമതി മനോ
ഹരമെൻമൊഴി കേൾക്കനീമതിവിഭവശാലിയാം
മാരുതിവാനരൻ രജനിചരഭഞ്ജനൻ രാമചന്ദ്ര
പ്രിയൻ സലിലനിധിലംഘനൻ സാരതേജോമ
യൻ സുമഗതിവിഭീഷണൻ സൂക്തിസംഭാഷണ
ൻ അവനൊടുമറുത്തുനീയാഹവംചെയ്തതും അ
ധികമവിവേകമെന്നോൎത്തുകൊൾക സഖെ ഇ
നിയുമൊരെടുപ്പു നീ ചെന്നുപോന്നീടണം വിരവി
നൊടുവീരനെക്കണ്ടുചെല്ലീടണം രജനിചരവൈ
രിയാം രാമചന്ദ്രൻമുദാ രജിതസുഖ മെന്നൊടു
ചൊല്ലിവിട്ടുഹിതം ജനഹൃദയരഞ്ജനൻ ജാനകീ
വല്ലഭൻ മനസിജമനോഹരൻ മാനഗാംഭീൎയ്യവാ
ൻ ദശവദനഖണ്ഡനൻ ദ്വാരകാമന്ദിരെ വിശദ
മെഴുന്നള്ളിമെ വന്നുഹെ മാരുതെ ഇതികിമപി
ചൊല്ലിയാലിന്നുതന്നെവരും മതിഗുണമനോഹ
രൻ മാരുതന്റെമകൻ.

ഏവംകനിഞ്ഞു വാസുദേവനരുളിച്ചെയ്ത ഭാ
വം തെളിഞ്ഞു വൈനതേയൻവണങ്ങിമെല്ലെ പ
ക്ഷിപറന്നു പലവൃക്ഷത്തിന്മീതേകൂടി വിക്ഷേപ
വേഗമോടെ വീരൻഗമനംചെയ്തു മാരുതിവസി
ക്കുന്ന ചാരുകദളിക്കാട്ടിൽ പാരാതിറങ്ങിച്ചെന്നു
പാരംകനിവിനോടെ ശ്രീരാമഭക്തൻതന്റെ ശ്രീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/25&oldid=197688" എന്ന താളിൽനിന്ന് ശേഖരിച്ചത്