താൾ:CiXIV290-47.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

കപിയൊടു വക്കാണത്തിനുവട്ടം കൂട്ടികൊക്കുംചി
റകുമുയൎത്തി ചെന്നഥ കൊത്തുംതള്ളലുമടികളു
മിടികളു മിത്തരമഖിലവിധങ്ങളിലവനൊടു യു
ദ്ധംചെയ്തുകുറഞ്ഞൊരുനേരം ഉദ്ധതനാക്കിയമാരു
തസുതനുടെ കുത്തുംതള്ളലു മടിയുംകടിയും തൊ
ഴിയും‌പൊഴിയും കൊണ്ടുടനടിയൻ മണ്ടിപ്പോ
ന്നിഹഭവനംപുക്കേൻ പണ്ടൊരുനാളു മിവണ്ണ
മൊരവമതി യുണ്ടായിട്ടറിവില്ലടിയെന്ന് പണ്ടാ
രാമുതൽതിന്നുമുടിക്കും പണ്ടങ്ങൾക്കിതുകേട്ടാൽ
പരിഭവ മുണ്ടെന്നാകിൽ തഴയും‌കയ്യിൽ കൊണ്ടു
പുറപ്പെട്ടീടുകവേണം യജമാനന്മാരെങ്ങുനിങ്ങടെ
യജമാനത്വമിതെന്തിനുകൊള്ളാം തങ്ങടെസ്വാ
മിയെയിന്നൊരുമൂത്ത കുരങ്ങച്ചാർദുഷിവാക്കുപറ
ഞ്ഞാൽ എങ്ങനെ കേട്ടുപൊറുത്തീടുന്നു ചങ്ങാതി
ക്കതു ചിതമായ്വരുമൊ ലന്തക്കുഴലും വില്ലും കണ
യും കുന്തവുമേന്തിനടക്കും നിങ്ങടെ ചന്തംകാണാന്മാ
നല്ലെജമാനൻ ചോറും‌തന്നുപൊറുപ്പിക്കുന്നു എ
ന്തെം‌കിലുമൊരുപടയിൽ ചെന്നുടനന്തം വരികി
ലതല്ലൊനല്ലു അന്തരമില്ലജനിച്ചപ്പോഴൊ അന്ത
വുമുണ്ടു ധരിച്ചീടെണം കർക്കടശൂലമുസൃണ്ഠിക
ളെന്നിവയൊക്കെയെടുത്തു പടക്കുപുറപ്പെ ട്ടുൾ
ക്കടരോഷം‌മലമുകളേറി ദിക്കുകളൊക്കെ മുഴക്കി
ച്ചെന്നാൽ അക്കപിയെങ്ങനെനിന്നുപൊറുപ്പു ചു
റ്റും നിന്നുശരങ്ങളയക്കാം എറ്റും പിടിയും കല
ശലുകൂട്ടാം കൊട്ടുകൊടുക്കംകൊറ്റുമുടക്കാം മു
റ്റുമവന്റെ പരാക്രമമപ്പോൾ തെറ്റും‌നിശ്ചയ
മതിനിന്നിപ്പോൾ കുറ്റംകൂടാതവനെച്ചെന്നിഹ
കുത്തിക്കൊന്നുനമുക്കിഹപോരാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/24&oldid=197687" എന്ന താളിൽനിന്ന് ശേഖരിച്ചത്