താൾ:CiXIV290-47.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

താതനയൻ അഞ്ജലി കൂപ്പിയുണൎത്തിച്ചാനുട ന
ഞ്ജനതന്നുടെ മകനുടെ വചനം ഉല്പലലോചന
നിന്തിരുവടിയുടെ കല്പനഞാൻ ചെന്നവനൊടു
ചൊന്നാൻ അല്പംബഹുമാനിച്ചീലെന്ന ല്ലപ്രിയ
വചനമുരച്ചു ഹനുമാൻ നിന്തിരുവടിയെ കൊണ്ടു
ദുഷിച്ചതു ചിന്തിച്ചാലതികഠിനം കഠിനം ഹന്ത
നമുക്കതുണൎത്തിപ്പാനെളു തല്ലമുകുന്ദമുകുന്ദ നമ
സ്തെ ഇടയില്ലാത്ത ഭടന്മാരാകുമൊ രടിയന്മാരുടെ
നടുവിൽവസിക്കും മുടിയൻചൊല്ലി യയച്ചിഹവ
ന്നൊരു തടിയൻനീയെന്തറിയും മൂഢമടവാർ
ചൊല്ലിയവിടുപണിയെല്ലാം‌മടികൂടാതെയെടുത്തു
പൊറുക്കും‌പിടിയാത്തവരുടെ പരിയപ്പെട്ടൊടി
യാനല്ലിക്കപികുലവീരൻ‌കടിയാപ്പട്ടി കുരക്കുമ്പോ
ളൊരു വടിയാൽനിൽക്കുമതല്ലാതെന്തിഹ വടുവാ
മനനെ പേടിയുമില്ലി പടുവാം പവനതനൂ
ജനുമിപ്പോൾ ശബ്ദിക്കും കുറുനരിയെ കടുവാ
യുണ്ടോ പേടിക്കുന്നു ചൊല്ലേറും രഘുനായകനി
ല്ലാ തില്ലൊരുദൈവമിനിക്കിഹഭുവനെ കല്യാ
ണാകൃതി സീതാരമണൻ ചൊല്ലിയയച്ചെന്നാല
വിടത്തിൽ ചെല്ലുവതിന്നൊരു സംശയവും‌പുനരി
ല്ലനമുക്കതു ബോധിച്ചാലും വല്ലതുമെങ്കിലുമസ്തുന
മുക്കൊരു വല്ലവശിശുവെശങ്കയുമില്ലപുല്ലും നിന്നു
ടെ സ്വാമിയുമൊക്കും ചൊല്ലുകനീ ചെന്നവനൊ
ടിതെല്ലാം വെണ്ണകവൎന്നുഭുജിച്ചു നടക്കുംകണ്ണൻ
ചൊല്ലിയയച്ചവിശേഷം കൎണ്ണംകൊണ്ടു ശ്രവിക്ക
യുമില്ലീയൎണ്ണവതരണം‌ചെയ്തൊരുഹനുമാൻ അ
ക്കപിയിങ്ങനെ നിന്തിരുവടിയെ ധിക്കാരേണപ
റഞ്ഞൊരുവാക്കു സഹിക്കാഞ്ഞടിയൻ തടിയൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/23&oldid=197686" എന്ന താളിൽനിന്ന് ശേഖരിച്ചത്