താൾ:CiXIV290-47.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കലഹിക്കുന്നു കല്യാണാംഗീകൃഷ്ണൻ എന്തൊരുപി
ഴചെയ്തിപ്പോളെന്നുചൊൽകാ മാരന്റെശരങ്ങ
ളേറ്റുമാൾകുമെന്നുടെചിത്തംആരെന്റെമാലറി
യുന്നു നീയല്ലാതെ പന്തിടഞ്ഞപോർമുലകൾ പു
ൽകാനെല്ലോ വന്നു ദന്തിഗാമിനിനിൻകാന്തൻ
വാസുദേവൻ മറ്റുള്ള മാനിനിമാരെ കൈവെടി
ഞ്ഞു ഞാനും മുറ്റുംനിന്നോടു രമിപ്പാനെല്ലോ
വന്നു കുറ്റമെന്തിനിക്കുബാലെ കൂറില്ലായ്വന്നു
തെറ്റന്നു കതകടപ്പാനെന്തുമൂലം പാരമുണ്ടു പ
രിതാപം പങ്കജാക്ഷി ബാലെ പാരാതെവാതൽ
തിറക്കു രുഗ്മിണീനീ.

ഇങ്ങിനെമധുരിപുതന്നുടെവചനം തിങ്ങിനക
ലഹത്തോടെകേട്ടഥ മങ്ങിനമുഖവും താഴ്ത്തിയിരു
ന്നു കലങ്ങിനവചസാ രുഗ്മിണിചൊന്നാൾ.
വണ്ടാർകുഴലിമാരെ കൊണ്ടാടിവിനോദിപ്പാൻ
പണ്ടാരുമേവമില്ലല്ലൊ പണ്ടാരുമേവ മില്ലല്ലൊ
അംബുജമധുപാനമാദരിക്കുന്ന ഭൃംഗം‌നിംബത്തെ
കാംക്ഷിച്ചീടുമോ പാരാതെതന്നെ പതിനാറായിരം
നാരിമാർ വേറായ്‌നിനക്കുമുണ്ടല്ലൊ വേദാന്തമൂ
ൎത്തേവേറായ്നിനക്കുമുണ്ടല്ലൊ പാരിജാതത്തെ
നൾകി പാലിച്ചു വെച്ചിരിക്കും വാരിജാക്ഷി
ഞാനല്ലല്ലൊ വാരിധിവൎണ്ണ വാരിജാക്ഷിഞാന
ല്ലല്ലൊ ദിവ്യസ്ത്രീയോടുകൂടി ദിവ്യകുസുമംചൂടിനി
ൎവ്യാജ ക്രീഡ ചെയ്താലും നീരജനേത്ര നിൎവ്യാജ
ക്രീഡചെയ്താലും സാരങ്ങളായുള്ളൊരു ദാരങ്ങൾ
നിൻവരവും പാരംകൊതിച്ചുമേവുന്നു പാരാതെ
പോക പാരം‌കൊതിച്ചുമേവുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/14&oldid=197677" എന്ന താളിൽനിന്ന് ശേഖരിച്ചത്